Trending

തൃശൂരിൽ1600 ലിറ്റർ സ്പിരിറ്റ് പിടികൂടി






തൃശ്ശൂർ പട്ടിക്കാട്, എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡും തൃശ്ശൂർ എക്‌സൈസ് റേഞ്ചും ചേർന്ന്, രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ സ്പിരിറ്റ് പിടികൂടി പറവൂർ സ്വദേശികളായ നാലുപേരെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം എം കെ കൃഷ്ണപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. തൃശ്ശൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജിത്ത് പരിശോധനയ്ക്ക് നേതൃത്വം കൊടുത്തു.

രണ്ടു വണ്ടികളിൽ 47 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് കൊണ്ടുവന്നത്. ഒരു ലക്ഷത്തി പതിനായിരം രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മുൻ സ്പിരിറ്റ് കേസിലും മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയായ എറണാകുളം പറവൂർ സ്വദേശി താടി പ്രദീപ് എന്നറിയപ്പെടുന്ന പ്രദീപ്, പറവൂർ ഗോതുരുത്തി സ്വദേശിയും ഇരിഞ്ഞാലക്കുട എക്സൈസ് ഓഫീസിലെ മുൻ കഞ്ചാവ് കേസിലെ പ്രതിയുമായ ബിജു, പറവൂർ സ്വദേശിയായ രാജേഷ്, ഗോതുർത്ത് സ്വദേശിയായ യേശുദാസൻ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിന്ന് സ്പിരിറ്റ് കേരളത്തിലേക്ക് കടത്തുന്നതിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കി എക്സൈസ് നടത്തിയ വ്യാപക പരിശോധനയിലാണ് രണ്ടു വാഹനങ്ങളിലായി കടത്തിയ 1600 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. പ്രതികളെ തൃശ്ശൂർ ജില്ല അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സതീഷ് കുമാറിനെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ വ്യാജമദ്യം നിർമ്മിക്കുന്നതിന് വേണ്ടിയാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചന. പിടിച്ചെടുത്ത സ്പിരിറ്റ്‌ നു 7 ലക്ഷം രൂപയോളം വില വരുന്നതാണ്.

ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി ജി മോഹനൻ, കെഎം സജീവ് ഗ്രേഡ് പ്രിവെന്റീവ് ഓഫീസർമാരായ ടി ആർ സുനിൽ, എം എസ് സുധീർകുമാർ, സിജോ മോൻ പി ബി, വിശാൽ പി വി, സിവിൽ എക്സൈസ് ഓഫീസറായ ടി എസ് സനീഷ് കുമാർതൃശ്ശൂർ റേഞ്ച് എക്സൈസ് ഓഫീസിലെ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി ബി അരുൺകുമാർ, ശിവൻ സിവിൽ എക്സൈസ് ഓഫീസറായ ബിനീഷ്, വനിത സിവിൽ എക്സൈസ് ഓഫീസറായ ഷീജ എക്സൈസ് ഡ്രൈവർ ആയ ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

#thrissur #abkariact #KeralaExcise

Post a Comment

Previous Post Next Post