Trending

രാത്രികാല പെട്രോളിംഗിനിടെ താമരശ്ശേരി ട്രാഫിക് പോലീസ് കോരങ്ങാട് വെച്ച് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി.






താമരശ്ശേരി: താമരശ്ശേരിയിൽ പോലീസിന്റെ രാത്രി കാല പട്രോളിങ്ങിനിടെ വൻ ലഹരിവേട്ട. സംസ്ഥാനപാതയ്ക്കരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് വാഹനത്തിൽ നിന്നും 32 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. 750 പാക്കറ്റുകൾ വീതമുള്ള 28 ചാക്ക് ഹാൻസും, 1560 പാക്കറ്റുകൾ വീതമുള്ള നാല് ചാക്ക് തമ്പാക്കുമാണ് താമരശ്ശേരി പോലീസ് പിടിച്ചെടുത്തത്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം കോട്ടക്കൽ കോട്ടൂർ ഇന്ത്യാനൂർ ഒളകരത്തൊടി സജീറിനെ(43)നെ കോട്പ ആക്ടിലെ 6, 24 വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന ഷിഹാബ് എന്ന യുവാവ് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
രാത്രികാല പട്രോളിങ്ങിനിടെ ശനിയാഴ്ച പുലർച്ചെ നാല് മണിയ്ക്കാണ് കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കോരങ്ങാട് നിർത്തിയിട്ട വാഹനത്തിൽ നിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തത്. ട്രാഫിക് എസ്.ഐ എൻ.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

വാഹനത്തിൽ പഞ്ചസാര ചാക്കുകൾക്ക് അടിയിലാണ് ലഹരി വസ്തുക്കൾ നിറച്ച ചാക്ക് ഒളിപ്പിച്ചിരുന്നത്.


Post a Comment

Previous Post Next Post