Trending

കുറ്റ്യാടി തെങ്ങിൻ തൈകൾ 50 രൂപക്ക്.





ഗുണമേന്മ ഉറപ്പ് വരുത്തിയ കുറ്റ്യാടി തെങ്ങിൻ തൈകൾ വെറും 50 രൂപ സബ്സിഡി നിരക്കിൽ താമരശ്ശേരി കൃഷിഭവനിൽ നിന്നും  കർഷകർക്ക് ലഭിക്കും.

കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വിത്ത് തേങ്ങ സംഭരണം നടത്തി സംസ്ഥാന വിത്ത് കൃഷിത്തോട്ടം മുണ്ടേരിയിൽ പാകി മുളപ്പിച്ച് ഗുണമേന്മ ഉറപ്പ് വരുത്തി ടാഗ് ചെയ്ത തൈകളാണ് വിൽപ്പനക്ക് എത്തിച്ചത്.

തൈകൾ സബ്സിഡി നിരക്കിൽ ലഭിക്കാൻ ആവശ്യമായ രേഖകൾ താഴെ പറയുന്നു.

2024-25 വർഷത്തെ നികുതി രസീത് (താമരശ്ശേരി പഞ്ചായത്തിലെ കരഭൂമി) ആധാർ കാർഡ് ഒറജിനൽ

കരഭൂമിയുടെ വിസ്തീർണ്ണത്തിന് ആനുപാതികമായി മാത്രം തെങ്ങിൻ തൈകൾ നൽകുന്നു
വിതരണം സ്റ്റോക്ക് കഴിയുന്നത് വരെ മാത്രം

ആകെ സ്റ്റോക്ക് 1400 കുറ്റ്യാടി തെങ്ങിൻ തൈകൾ മാത്രം 

Post a Comment

Previous Post Next Post