ഇടതുമുന്നണി കഴിഞ്ഞ തവണത്തെ ഒരു സീറ്റിൽ നിന്ന് മുന്നോട്ടു പോകുമെന്നും ചില സർവേകൾ പറയുന്നു. ചില എക്സിറ്റ് പോൾ പ്രകാരം ഇടതുമുന്നണിക്ക് സീറ്റുകൾ ഒന്നും ലഭിക്കില്ല എന്നുമാണ് പുറത്തുവരുന്നത്.
ഇന്ത്യടിവി– സിഎൻഎക്സ് എക്സിറ്റ് പോൾ അനുസരിച്ച് കേരളത്തിൽ യുഡിഎഫ് – 13 –15, എൽഡിഎഫ് – 3 -5, എൻഡിഎ – 1–3 എന്നിങ്ങനെയാണ്. ഇന്ത്യടുഡേ– ആക്സിസ് എക്സിറ്റ് പോൾ അനുസരിച്ച് കേരളത്തിൽ യുഡിഎഫ് – 17–18, എൽഡിഎഫ് – 1എൻഡിഎ – 2–3,എന്നിങ്ങനെയാണ്. ടൈംസ് നൗ – ഇടിജി എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് യുഡിഎഫ് – 14–15, എൽഡിഎഫ് – 4, എൻഡിഎ – 1 എന്നിങ്ങനെയാണ് സീറ്റുകളുടെ പ്രവചനം. എബിപി– സി വോട്ടർ എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് – 17 –19 സീറ്റ് നേടുമെന്നുംഎൽഡിഎഫ് – 0, എൻഡിഎ – 1–3 എന്നിങ്ങനെയുമാണ്. ടിവി–9 പ്രവചനം പറയുന്നത് യുഡിഎഫ് – 16, എൽഡിഎഫ് – 3, എൻഡിഎ – 1 എന്നിങ്ങനെയാണ് സീറ്റുകൾ എന്നാണ്.