താമരശ്ശേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പരിസ്ഥിതി വാരാഘോഷം സംഘടിപ്പിക്കുന്നു. വാരാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ സംഗമങ്ങൾ, വൃക്ഷത്തൈ വിതരണവും നടീലും, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടക്കും.
പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി നടന്ന വൃക്ഷത്തൈ നടീൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി ഹാഫിസ് റഹ്മാൻ താമരശ്ശേരി ജി.യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി എം. സുൽഫിക്കർ പദ്ധതി വിശദീകരിച്ചു. ട്രഷറർ പി.പി ഗഫൂർ, സെക്രട്ടറിമാരായ ഷംസീർ എടവലം, സുബൈർ വെഴുപ്പൂർ, കെ.സി ബഷീർ, മജീദ് അരീക്കൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ സൗദാബീവി, ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷ്റ അഷ്റഫ്, കെ.എം ഇബ്രാഹിം, താമരശ്ശേരി ജി.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് സാലിഹ്, മുഹമ്മദ് മാസ്റ്റർ, കാസിം കാരാടി, കുഞ്ഞി മുഹമ്മദ് കാരാടി തുടങ്ങിയവർ സംബന്ധിച്ചു..
ചിത്രം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വൃക്ഷ തൈ നടീൽ പി.പി ഹാഫിസ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.