Trending

പാതയോരത്ത് നട്ടുപിടിപ്പിക്കാൻ വൃക്ഷ തൈകൾ കൈമാറി.





താമരശ്ശേരി:സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ വിളയാറചാലിൽ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോരങ്ങളിൽ തണൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് ഗുവ താമരശ്ശേരി ഗ്രൂപ്പ്‌ സെക്രട്ടറി ദിനേശ് വില്ലേജിയോക്ക് വിവിധയിനം വൃക്ഷ തൈകൾ സൗജന്യമായി നൽകി. റെസിഡൻസ് അസോസിയേഷൻ  സെക്രട്ടറി ജയൻ ഗ്രീഷ്മം,പ്രസിഡന്റ്‌ ഷനീത് കുമാർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. സ്നേഹതീരം റെസിഡൻസ് പരിധിയിലും തൈകൾ നട്ടുപിടിപ്പിച്ചു. ആവശ്യമായ തൈകൾ ഇല നേച്ചർ ഫൌണ്ടേഷൻ ജില്ലാ കോർഡിനേറ്റർ ബിനീഷ് കുമാർ താമരശ്ശേരി സൗജന്യമായി നൽകി.

Post a Comment

Previous Post Next Post