താമരശ്ശേരി: ബസ്സിൽ നിന്നും കളഞ്ഞുകിട്ടി ജീവനക്കാർ ട്രാഫിക് പോലീസിൽ ഏൽപ്പിച്ച പണവും, ഫോണും അടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി.
പൂനൂർ ആനപ്പാറ രേഷ്മയുടെ പേഴ്സ് ഫർസാന എന്ന ബസ്സിലായിരുന്നു നഷ്ടപ്പെട്ടത്.
പേഴ്സ് കളഞ്ഞു കിട്ടിയ ജീവനക്കാർ ഇത് താമരശ്ശേരി ട്രാഫിക്ക് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഉടമയെ കണ്ടെത്തിയ പോലീസ് ട്രാഫിക് സ്റ്റേഷനിൽ വെച്ച് പേഴ്സ് കൈമാറി.
.