കോഴിക്കോട്:പന്തീരാങ്കാവ് അറപ്പുഴ പാലത്തിനു സമീപത്തെ ബവ്കോ ഔട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ യുവാവ് രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ടാണ് യുവാവ് മദ്യം മോഷ്ടിക്കാൻ ശ്രമം നടത്തിയത്. മദ്യക്കുപ്പി എടുത്ത് അരയിൽ വെക്കുന്നത് കണ്ട ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യുവാവിനെ കീഴ്പ്പെടുത്തി തടഞ്ഞുവച്ചെങ്കിലും അൽപസമയത്തിനുള്ളിൽ കുതറി ഓടി രക്ഷപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നു പേരാണ് സംഘത്തിലുള്ളതെന്ന് മനസ്സിലായി.
മുൻപും മദ്യം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക പരിശോധനയിൽ നിന്ന് മനസ്സിലായി. എത്രമാത്രം മദ്യം നഷ്ടമായെന്ന് വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തത വരൂ. മോഷ്ടിക്കാൻ ശ്രമിച്ച ആളുടെ ഫോട്ടോയുണ്ടെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്പോലീസ് അന്വേഷണം തുടരുകയാണ്.