Trending

വീടുകൾക്ക് വിള്ളൽ ;കെടുവള്ളി പൊയിൽ അങ്ങാടിയിൽ പ്രവർത്തിക്കുന്ന ക്വാറിയിലേക്കുള്ള വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു





കൊടുവള്ളി: കൊടുവള്ളി മുൻസിപ്പാലിറ്റി നാലാം വാർഡിൽ പ്രവത്തിക്കുന്ന ക്വാറിയിലേക്കുള്ള ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞു.

സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടതിനെ തുടർന്ന് വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി.

നേരത്തെ പ്രവർത്തിച്ചിരുന്ന ക്വാറി ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. 

എന്നാൽ  4 മാസം മുമ്പ് വീണ്ടും ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് പരിസരത്തെ 30 ൽ അധികം വീടുകൾക്ക് വിള്ളലേറ്റു, മൂന്നു മീറ്റർ പോലും വീതിയില്ലാത്ത റോഡിലൂടെ ടിപ്പറുകൾ തലങ്ങും വിലങ്ങും ഓടുന്നതിനാൽ കാൽനട യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ഭീഷണിയാണ്.

ജനങ്ങളുടെ വീടിനും സ്വത്തിനും, ഭീഷണി ഉയർത്തുന്ന ക്വാറിയുടെ പ്രവർത്തനം തുടർന്നു കൊണ്ടുപോകാൻ അനുവധിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.

വാഹനം തടഞ്ഞുള്ള സമരം തുടരുകയാണ്

Post a Comment

Previous Post Next Post