Trending

കെടവൂർ എം. എം. എ .എൽ .പി സ്കൂളിൽ വായനാമാസാചരണത്തിന്നു തുടക്കമായി




താമരശ്ശേരി :കെടവൂർ എം എം എ എൽ പി സ്കൂളിൽ വായനാമാസാചരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വായനയുടെ മഹത്വം പ്രതിപാദിക്കുന്ന വിവിധ പരിപാടികൾസംഘടിപ്പിച്ചു.കുട്ടികൾ സ്കൂൾ മുറ്റത്ത് പുസ്തക മരം ഒരുക്കി. എച്ച് എം ദിൽഷ ടീച്ചർ  വായനദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി എൻ പണിക്കരെ അനുസ്മരിച്ചു.രേഖ ടീച്ചർ വായനദിന സന്ദേശം നൽകി.  വായനദിന പ്രതിജ്ഞ ചൊല്ലി. തുടർന്നുള്ള ദിവസങ്ങളിൽ. വായനാ ചലഞ്ച്,ലൈബ്രറി വിതരണം, വായനാമത്സരം, വായന കുറിപ്പ് തയ്യാറാക്കൽ,ക്വിസ് മത്സരം, കൈയക്ഷര മത്സരം തുടങ്ങി വിവിധ പരിപാടികൾ സ്കൂളിൽ നടക്കും.മത്സരങ്ങളിലെ വിജയികൾക്കായിമെഗാ സമ്മാനവും ഒരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post