കോഴിക്കോട് :യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പിടി അസീസിനെതിരെ ഗുണ്ടാ അക്റ്റ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചാണ്
പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്.യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.രാഷ്ട്രീയ സമരം നടത്തിയതിന്റെ പേരിൽ 3 കേസുകൾ ഉള്ള
പിടി അസീസിന് മെയ് 16ന് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരാവുന്നതിന് നോട്ടീസ് നൽകിയിരുന്നു.
ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി എന്നാണ് നോട്ടീസിൽ ചൂണ്ടിക്കാണിച്ചിരുന്നത്.
പൊതുപ്രവർത്തകരെ മുഴുവൻ ഗുണ്ടാലിറ്റിൽ ഉൾപ്പെടുത്തിഅറസ്റ്റ് ചെയ്യാനുള്ള നീക്കം
അനുവദിക്കില്ല എന്ന
മുദ്രാവാക്യമുയർത്തിയാണ് പോലീസ് സ്റ്റേഷൻ മാർച്ച് ആരംഭിച്ചത്.
നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന മാർച്ച് കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ചു.
മാർച്ചിൽ സംഘർഷ സാധ്യത മുൻനിർത്തി കുന്ദമംഗലം പോലീസ് സ്റ്റേഷനു മുന്നിൽ പോലീസ് ബാരിക്കേഡ് തീർത്തിരുന്നു.
പ്രതിഷേധ മാർച്ചിനു ശേഷം നടന്ന പ്രതിഷേധ യോഗം
കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
സമരത്തിനിറങ്ങുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാനുള്ള ഏതു ശ്രമവും ശക്തമായി ചെറുക്കുമെന്നും
ഇതിന് നേതൃത്വം നൽകുന്ന പോലീസുകാരുടെ വീടിൻ്റെ പടിക്കൽ സമരവുമായി മുന്നിട്ടിറങ്ങുമെന്നും ഡിസിസി പ്രസിഡണ്ട് മുന്നറിയിപ്പ് നൽകി.
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആർ ഷഹീൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സൂഫിയാൻ ചെറുവാടി,
ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ് , ദിനേശ് പെരുമണ്ണ,
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.