Trending

എസ്ഐയുടെ പേഴ്സ് മോഷ്ടിച്ച കള്ളൻ അറസ്റ്റിൽ








കോഴിക്കോട് :എസ്ഐയുടെ പേഴ്സ് മോഷ്ടിച്ച കള്ളൻ അറസ്റ്റിൽ.
ഒളവണ്ണ കൊപ്ര കള്ളി കളത്തിൽ മുഹമ്മദ് ഫൈസൽആണ് പിടിയിലായത്.
രാമനാട്ടുകര എയർപോർട്ട് റോഡിൽ നിർത്തിയിട്ടിരുന്ന ക്രൈംബ്രാഞ്ച് എസ് ഐ പി വിനോദ് കുമാറിന്റെ 
സ്കൂട്ടറിൽ നിന്നാണ് പട്ടാപകൽ പണവും രേഖകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ചത്. 
മോഷണം നടന്ന 
വിവരം മനസിലായതോടെ
എസ് ഐ പി 
വിനോദ് കുമാർ ഫറോക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷണം നടന്ന ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.ഇതിൽ നിന്നും മോഷണം നടത്തിയ ആളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചു.
തുടർന്ന് ഫറൂഖ് പോലീസ്പ്രതിയെ പിടികൂടുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post