കരിഞ്ചോല ഉരുൾപൊട്ടൽ ഭൂമിയിൽ നിന്നും കല്ലുകൾ കുഴിച്ചെടുത്ത് കടത്തിയവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഐ, എ ൻ, എൽ.ആവശ്യപ്പെട്ടു.
നാടിനെ നടുക്കിയ കരീഞ്ചോല ദുരന്തത്തിൻ്റെ ഭീതി വിട്ടുമാറാത്ത ഉരുൾപൊട്ടിയ പ്രദേശത്ത് ക്രയിൽ ഉപയോഗിച്ച് യാതൊരു മാനദണ്ഡവും പാലിക്കാതെ പാറകഷ്ണം കഴിച്ചടുക്കുകയും, ഇക്കാരണത്താൽ പ്രശേത്ത് ഭീതി പരത്തുകയും ചെയ്തവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കട്ടിപ്പാറ പഞ്ചായത്ത് ഐ എൻ ,എൽ, കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു .
ദുരന്തമലകളുടെ അടുത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനവും പ്രദേശവാസികൾ ആശങ്കയോടെയാണ് കാണുന്നത്. കാലവർഷം കടുക്കുന്നതോടെ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കത്ത സംവിധാനം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു,
യോഗത്തിൽ അബ്ദുറഹിമാൻ ഹാജി വടക്കുംമുറി അധ്യക്ഷത വഹിച്ചു. കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കരീം പുതുപ്പാടി ഉൽഘാടനം ചെയ്തു,
സുലൈമാൻ കണ്ണൂട്ടിപ്പാറ, മനാഫ് പയോണ, ആരിഫലി കോളിക്കൽ, എന്നിവർ സംസാരിച്ചു.
