Trending

താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിന് സമീപം അനാശാസ്യകേന്ദ്രം;പിന്നിൽ അന്യസംസ്ഥാനക്കാർ





താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിന് സമീപം സംസ്ഥാന പാതയോരത്ത് വാടക ഫ്ലാറ്റിൽ അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്നതായി നാട്ടുകാർ കണ്ടെത്തി.സ്കൂൾ കോമ്പൗണ്ടിനോട് ചേർന്ന കെട്ടിടത്തിലാണ് സംഭവം.

കഴിഞ്ഞ ദിവസം നിരവധിയാളുകൾ ഫ്ലാറ്റിൽ കയറി ഇറങ്ങുന്നത് കണ്ട നാട്ടുകാർ ശനിയാഴ്‌ച വൈകുന്നേരം മുതൽ നിരീക്ഷിക്കുകയായിരുന്നു, തുടർന്ന് നടത്തിയ പരിശോധനയിൽ ആസാം സ്വദേശിനിയായ യുവതിയെ വെച്ച് ഇതര സംസ്ഥാനക്കാരനാണ് അനാശാസ്യകേന്ദ്രം നടത്തുന്നതെന്ന് കണ്ടെത്തി.

അര മണിക്കൂർ നേരത്തേക്ക് 800 രൂപ യാണ് ഇടപാടുകാരിൽ നിന്നും വാങ്ങിയിരുന്നത്.

എന്നാൽ മുക്കാൽ മണിക്കൂർ സമയം പിന്നിട്ടിട്ടും റൂമിൽ നിന്നും ഇറങ്ങാൻ തയ്യാറാവാതിരുന്ന യുവാവിനെ യുവതി കത്തിവീശി പരുക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആളുകൾ പരിശോധിച്ചപ്പോൾ ഫ്ലാറ്റിൻ്റെ വരാന്തയിലാകെ രക്തം ചിതറിയതായി കണ്ടെത്തി.




നിരവധി പേർ ചുരുങ്ങിയ സമയത്തിനിടെ ഇവിടെ വന്നു പോയതായും നാട്ടുകാർ പറഞ്ഞും.

തടിച്ചുകൂടിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.
കെട്ടിട ഉടമസ്ഥലത്തെത്തി രാത്രി തന്നെ ഇവരെ ഒഴിപ്പിച്ചു.

പരാതിക്കാർ ഇല്ലാത്തതിനാൽ പരുക്കേറ്റ സംഭവത്തിൽ കേസെടുത്തിട്ടില്ല.

എന്നാൽ ഇത്തരത്തിൽ മറ്റു സ്ഥലങ്ങളിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് അന്വേഷണം നടക്കും.

അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂർ പോലെയുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തുന്ന കേന്ദ്രങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്.

Post a Comment

Previous Post Next Post