കൈതപ്പൊയിൽ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘ മീറ്റിങ്ങും തിയ്യതി പ്രഖ്യാപനവും കഴിഞ്ഞ ദിവസം (വെള്ളി) രാത്രി തേക്കുംത്തോട്ടം മദ്റസയിൽ വെച്ച് നടത്തി. 7:00 മണിക്ക് തുടങ്ങിയ പ്രസ്തുത പരിപാടിയിൽ ssf കൈതപ്പൊയിൽ സെക്ടർ പ്രസിഡൻ്റ് സ്വലാഹുദ്ദീൻ മുസ്‌ലിയാർ അടിവാരം അധ്യക്ഷത വഹിക്കുകയും kmj തേക്കുംതോട്ടം യൂണിറ്റ് സെക്രട്ടറി അബ്ദുൽ റസാഖ് സഖാഫി ചുണ്ടേൽ ഉദ്ഘാടനം ചെയ്യുകയും ssf താമരശ്ശേരി ഡിവിഷൻ അംഗം ഷഫീക്ക് സഖാഫി വിഷയാവതരണവും നടത്തി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പരിപാടിക്ക് ssf തേക്കുംതോട്ടം യൂണിറ്റ് സെക്രട്ടറി ബാസിത് ടി ടി നന്ദി ന പറഞ്ഞു.
കൈതപ്പൊയിൽ സെക്ടർ സാഹിത്യോത്സ
വ് ജൂലൈ 13,14 (ശനി,ഞായർ) തിയ്യതികളിൽ നടക്കും എന്ന് പ്രഖ്യാപിച്ചു