കട്ടിപ്പാറ: മുൻകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മഴക്കാല - ദുരന്തനിവാരണ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രളയം, മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യതകൾ മുൻ നിർത്തിയാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ ജനപ്രതിനിധികൾ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, പോലിസ് ഉദ്യോഗസ്ഥർ, അഗ്നിശമന സേന ഉദ്യോഗസ്ഥർ, വിവിധ വില്ലേജ് ഓഫീസർമാർ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ട്രോമാ കെയർ വോളന്റിയർമാർ,വ്യാപാരി പ്രതിനിധികൾ, കെട്ടിട ഉടമ സംഘടന പ്രതിനിധികൾ, വിവിധ ക്ലബ്ബ് ഭാരവാഹികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വാർഡ്തലങ്ങളിൽ ആർ, ആർ ടി വളണ്ടിയർമാർ, രഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേരുന്നതിനും,
മഴക്കാല ദുരന്തങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുള്ളതും മനുഷ്യജീവനും സ്വത്തിനും അപകടകരമാം വിധം ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ അടിയന്തരമായി വെട്ടി മാറ്റി അപകടങ്ങൾ ഒഴിവാക്കേണ്ടതാണെന്നും,അ അപകട സ്ഥിതിയിലുളള
പരസ്യ ബോർഡുകൾ, ഹോർഡിംഗുകൾ എന്നിവ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണന്നും നിർദേശം നൽകി. അപ്രകാരം ചെയ്യാത്തത് മൂലം ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ, വസ്തുവഹകൾക്കുള്ള നഷ്ടങ്ങളോ സംഭവിച്ചു കഴിഞ്ഞാൽ പൂർണ്ണ ഉത്തരവാദി വസ്തുവിന്റെ ഉടമസ്ഥൻ ആയിരിക്കുന്നതാണന്നും ഇവർക്കെതിരെ ദുരന്തനിവാരണ നിയമം, കേരള പഞ്ചായത്ത്ആക്ട് എന്നിവ പ്രകാരം നിയമനടപടികൾ സ്വീകരിക്കുന്നതാണന്നും അധികൃതർ അറിയിച്ചു. അപകട മുൻകരുതലിന്റെ ഭാഗമമായി ക്യാമ്പുകൾ സജ്ജീകരിക്കുന്നതിന് റവന്യൂ വകുപ്പിന് നിർദ്ദേശം നല്കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു.
കെ. ഗിരീഷ് കുമാർ (സെക്രട്ടറി) സ്വാഗതം പറയുകയും ശ്രീകുമാർ (അസിസ്റ്റന്റ് സെക്രട്ടറി) നന്ദി പറയുകയും ചെയ്ത ചടങ്ങിൽ വില്ലേജ് ഓഫീസർമാരായ ബഷീർ ക്രട്ടിപ്പാറ ), അബ്ദുൾ ഗഫൂർ (ഈങ്ങാപ്പുഴ), സുധീര (രാരോത്ത് ), സ്വപ്ന (കെടവൂർ ), ഫോറസ്റ്റ് വിഭാഗത്തെ പ്രതിനിധീകരിച്ച് Mc വിജയകുമാർ, ജാഫർ സാദിഖ് (സ്റ്റേഷൻ ഓഫീസർ, ഫയർ & റെസ്ക്യൂ, നരിക്കുനി), Dr. സഫീന (മെഡിക്കൽ ഓഫീസർ ) വിപിൻ (KSEB)എന്നിവർ പ്രശ്നബാധിത മേഖലകൾ ഉണ്ടായാൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു. വിവിധ സംഘടന പ്രതിനിധികളായ ഹാരിസ് അമ്പായത്തോട് (ഉപാധ്യക്ഷൻ, ആസൂത്രണ സമിതി ),സലാം മണക്കടവൻ, TC വാസു, അനിൽ കുമാർ, ND ലൂക്ക, PC തോമസ്, സെബാസ്റ്റ്യൻ KV, മുഹമ്മദ് റിഫായത്ത്,AK ലോഹിതാക്ഷൻ, ജോബി തോമസ്, ബൈജു NJ, ഷൈജ ഉണ്ണി, ജനപ്രതിനിധികളായ അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ, അനിൽ ജോർജ്, അബൂബക്കർക്കുട്ടി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.