താമരശ്ശേരി ചുങ്കം KSEB ക്ക് മുൻവശത്തെ റോഡിലെ കിടങ്ങിൽ സ്കൂട്ടർ മറിഞ്ഞു വീണ് വിദ്യാർത്ഥിനിക്ക നിസാര പരുക്കേറ്റു. അവനി കോളേജ് വിദ്യാർത്ഥിനി മലപ്പുറം സ്വദേശി ദിയക്കാണ് പരുക്കേറ്റത്. സ്കൂട്ടർക്കുഴിയിൽ പതിച്ച ശേഷം റോഡി ലേക്കു വീണ വിദ്യാർത്ഥിനി തലനാരിഴക്കാണ് മറ്റു വാഹനങ്ങൾക്ക് ഉള്ളിൽപ്പെടാതെ രക്ഷപ്പെട്ടത്.അപകടം നടന്ന ഭാഗത്ത് റോഡിലെ ടാറിംഗ് ഉയർത്തിയെങ്കിലും റോഡരിക് ഭാഗം താഴ്ന്നു കിടക്കുകയാണ്, ഈ ഭാഗം ഉയർത്താത്തതാണ് അപകട കാരണം.