നോളജ് സിറ്റി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 99ാം സ്ഥാപക ദിനാചണം മര്‍കസ് നോളജ് സിറ്റിയില്‍ സമുചിതമായി ആഘോഷിച്ചു. മലപ്പുറം ജില്ലാ മുശാവറ അംഗം സി എസ് മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി.
സന്ദേശ പ്രഭാഷണം, മധുര വിതരണം, ചരിത്ര പഠനം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. മജീദ് പുത്തൂര്‍, മുഹമ്മദ് ഉനൈസ് സഖാഫി, നൗഫല്‍ പി പി സംസാരിച്ചു. സയ്യിദ് നിസാം റഹ്‌മാന്‍, സഹല്‍ ശാമില്‍ ഇര്‍ഫാനി, ജമാല്‍ അഹ്‌സനി മഞ്ഞപ്പറ്റ സംബന്ധിച്ചു.
