സംസ്ഥാന സർക്കാറിൻ്റെ ലൈഫ് ഭവനപദ്ധ അട്ടിമറിയ്ക്കുന്ന ഉണ്ണികുളം പഞ്ചായത്തിൻ്റെ നടപടിയിൽ
എൽഡിഎഫ്അംഗങ്ങൾ പ്രതിഷേധിച്ചു. ഭരണസമിതിയോഗത്തിൽ വിഷയം അവതരിപ്പിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ചത്.സർക്കാർ നൽകിയ ഫണ്ടിൽ 12 ലക്ഷവും അഡ്കോ വായ്പയെടുത്ത 19 ലക്ഷവും ഉണ്ടായിരിക്കെയാണ് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കൾക്ക് പണം നൽകാതിരിക്കുന്നത്. സംസ്ഥാന സർക്കാർ നൽകിയ ഫണ്ട് പൂർണമായി ചെലവഴിക്കാതെ ഗുണഭോക്താക്കൾക്ക് പണം നൽകാതെ തിരിച്ചയയ്ക്കുന്നത് പ്രതിഷേധാർഹമാണെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.നിജിൽ രാജ്, എം കെ വിപിൻ,ഗിരിജ,ജിഷ,കാഞ്ചന രാജൻ
,റീന പ്രകാശ്, നളിനി, ഹനീസ, ഹയറുന്നീസ എന്നിവർ നേതൃത്വം നൽകി.പ്രതിഷേധത്തിന് ശേഷം സെക്രട്ടറിയുമായി ചർച്ച നടത്തുകയും ജൂലൈ പകുതിയ്ക്ക് ഉള്ളിൽ ഗുണഭോക്താക്കൾക്ക് പണം ലഭ്യമാക്കുമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതായും എൽഡിഎഫ് അംഗങ്ങൾ അറിയിച്ചു.
