Trending

ലഹരിയോട് വിട




ഈങ്ങാപ്പുഴ : ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ സിജോ പന്തപ്പിള്ളിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം കൈമാറുകയും സ്കൂൾ മാനേജർ റവ. ഫാദർ തോമസ് മണ്ണിത്തോട്ടം ലഹരി വിരുദ്ധ റാലിക്ക് നേതൃത്വം നൽകുകയും ചെയ്തു.  താമരശ്ശേരി എക്സൈസ് പ്രെവെൻറ്റീവ് ഓഫീസർ ശ്രീ. ഷാജു സി ജെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് നൽകുകയുണ്ടായി.തുടർന്ന് 
 സ്കൂൾ ലീഡർ ആൽവിൻ ബിൽഫി കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

Post a Comment

Previous Post Next Post