Trending

ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം






പയ്യന്നൂർ: ദേശീയപാത നിർമാണത്തിനു വേണ്ടിയെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കരന് ദാരുണാന്ത്യം. കുഞ്ഞിമംഗലം ആണ്ടാംകോവ്വൽ പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന തിളപ്പറമ്പ് സ്വദേശി ബി.വി. റിയാസ് (42) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി പിലാത്തറ വളയാങ്കോട് എം.ജി.എം കോളജിലേക്ക് പോകുന്ന റോഡിലാണ് അപകടം. ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിൽ നിർമിച്ച കലുങ്കിനു ചുറ്റുമുള്ള കുഴിയിലെ വെള്ളക്കെട്ടിലേക്ക് റിയാസ് സഞ്ചരിച്ച ബൈക്ക് വീഴുകയായിരുന്നു. രാത്രി ഇതു വഴിയെത്തിയ വാഹനയാത്രക്കാരാണ് വീണു കിടക്കുന്ന നിലയിൽ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പരിയാരം പൊലീസെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു


കാനത്തിൽ മൊയ്തീൻ്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ജാസ്മിൻ (ആണ്ടാംകോവ്വൽ). മക്കൾ: ലിയ ഫാത്തിമ, ആയിഷ.

Post a Comment

Previous Post Next Post