കൊടുവള്ളി മദ്രസ ബസാറിൽ കെഎസ്ആർടിസി ബസ് മരത്തിൽ ഇടിച്ച് അപകടം.
കഴിഞ്ഞ ദിവസം സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറിയതിന് തൊട്ടടുത്താണ് അപകടം.ആളപായമില്ല.
ഇതിനു തൊട്ടുമുമ്പിലായാണ് KSRTC സ്വിഫ്റ്റ് ബസ് കടയിലേക്ക് ഏതാനും ദിവസം മുമ്പ് ഇടിച്ചു കയറിയത്.
ഇന്നു രാവിലെയായിരുന്നു അപകടം.
മദ്രസാ ബസാറിലെ നിരന്തര അപകടം,
വകുപ്പ് മേധാവികളുടെ യോഗം വ്യാഴാഴ്ച.
നിരന്തരം അപകടങ്ങൾ സംഭവിക്കുന്ന മദ്രസാ ബാസാറിൽ കൂടുതൽ സെക്യൂരിറ്റി ലഭ്യമാകുന്നതിനും അപകട സാധ്യത കുറക്കുന്നതിനും ആലോചിക്കാൻ വേണ്ടി 13 ന് വ്യാഴാഴ്ച കൊടുവള്ളി നഗരസഭ ചെയർമാന്റെ സാന്നിധ്യത്തിൽ യോഗം ചേരും.
PWD, RTO, POLICE, എക്സൈ ഉദ്യോഗസ്ഥൻമാരും വ്യാപാരി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.