താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിന് സമീപം പുതുതായി ആരംഭിച്ച റെഡിമെയ്ഡ് ഷോപ്പിൻ്റെ ഉദ്ഘാടനത്തിന് ആളെ കൂട്ടാൻ ഇറക്കിയ ഒരു രൂപ തന്ത്രം പാളി.
പഴയ ഒരു രൂപ നോട്ടുമായി ആദ്യമെത്തുന്ന 100 പേർക്ക് വൈകീട്ട് മൂന്നു മണിക്ക് ഒരു ഷർട്ട് അല്ലെങ്കിൽ ടി ഷർട്ട് നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതു കേട്ട് കുട്ടികൾ അടക്കമുള്ളവർ രാവിലെ തന്നെ കടക്കു മുന്നിൽ സ്ഥാനം പിടിച്ചു, മൂന്നു മണിയോടെ ആളുകളുടെ എണ്ണം ആയിരം കവിഞ്ഞു, കെട്ടിടത്തിൻ്റെ അണ്ടർ ഗ്രൗണ്ടിലായിരുന്നു വിതരണത്തിന് കൗണ്ടർ സജ്ജീകരിച്ചത്.കുത്തനെയുള്ള ഇറക്കത്തിൽ കുട്ടികൾ അടക്കമുള്ളവർ തിക്കിയും, തിരക്കിയും വരി നിന്നു, പിന്നിൽ നിന്നു ഒരു തള്ളു വന്നാൽ കുട്ടികൾ താഴെ വീണ് അത്യാഹിതം സംഭവിക്കുമെന്ന അവസ്ഥയായി, വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.ഇതിനിടയിൽ ഏതാനും പേരിൽ നിന്നും ഒരു രൂപ സ്വീകരിച്ച് പകരംടോക്കൺ നൽകി.എന്നാൽ ഭൂരിഭാഗത്തിനും ടോക്കൺ കിട്ടാത്ത അവസ്ഥയായി, അതോടെ ആളുകൾ ഷട്ടറിനുള്ളിലേക്ക് തള്ളിക്കയറി, വാക്കേറ്റം ആരംഭിക്കുകയും കയ്യാം കളിയുടെ വക്കത്ത് എത്തുകയും ചെയ്തു.അതോടെ പോലീസ് ഇടപെട്ട് ആളുകളെ പിന്തിരിപ്പിച്ചു.
യാതൊരു സുരക്ഷാ മുൻകരുതലുകളോ ,പോലീസ് അനുമതിയോ ഇല്ലാതെയായിരുന്നു ആൾക്കൂട്ടം എത്തുന്ന പരിപാടി സംഘടിപ്പിച്ചത്.ഇതിനിടെ ഉടമകളിൽ ചിലർ നാട്ടുകാരോട് മോശമായി പെരുമാറുകയും ചെയതതായി പരാതി ഉയർന്നിട്ടുണ്ട്.