Trending

നെല്ലിക്കാപറമ്പിൽ വാഹന അപകടം, സ്ത്രീ മരിച്ചു






മുക്കം: താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ
മുക്കം നെല്ലിക്കാ പറമ്പിൽ വാഹന അപകടം. കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് പുലർച്ചെ രണ്ടുമണിക്കാണ് അപകടം. അപകടത്തിൽ
തലശ്ശരി കതിരൂർ സ്വദേശിനി
മൈമുന ( 42) ആണ് മരിച്ചത് .



അരീക്കോട് ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
കാർ പൂർണമായും തകർന്നു. കാറിൽ ഉണ്ടായിരുന്ന മറ്റ് 4 പേർക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്.

Post a Comment

Previous Post Next Post