G L P S കോരങ്ങാട് 2024-25 അക്കാദമിക വർഷത്തെ പ്രവേശനോത്സവം സമുചിതമായി കൊണ്ടാടി രണ്ടുമാസത്തെ മധ്യ വേനലവധിക്ക് ശേഷം 2024-25 അക്കാദമിക വർഷത്തെ പ്രവേശനോത്സവം സമുചിതമായി കൊണ്ടാടി. സ്കൂളിലെ പ്രധാന അധ്യാപകൻ മനോജ് മാഷ് എല്ലാവരെയും സ്വാഗതം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ: സജിൻ.M.K അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി ഫസീല ഹബീബ് പരിപാടി ഉദ്ഘാടനം ചെയ്തു.SMC ചെയർമാൻ ശ്രീ ഹബീബ് റഹിമാൻ ,PTAവൈസ് പ്രസിഡണ്ട് രാജേഷ് കോരങ്ങാട് ,M PTA പ്രസിഡൻറ് രജനി എന്നിവർ ആശംസകൾ അർപ്പിക്കുകയും കുട്ടികൾക്ക് സമ്മാനവിതരണവും പായസവിതരണവും നടത്തുകയും ചെയ്തു.പായസം സ്പോൺസർ ചെയ്തത് ലാലു കിടവൂർ (Triveda Study Links Thamarassey )Dr. ഷമീർ സാർ നന്ദി പ്രകാശനത്തോടെ പ്രവേശനോത്സവം പരിപാടി അവസാനിച്ചു . ശേഷം രക്ഷിതാക്കൾക്കായി നിസ ടീച്ചറുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി* .