Trending

കെടവൂർ എം എം എ എൽ പി സ്കൂളിൽ പഠനോത്സവംആഘോഷിച്ചു .



താമരശ്ശേരി കെടവൂർ എം എം എ എൽ പി സ്കൂളിൽ പുതിയ അധ്യായനവർഷാരഭത്തിൽ ഒരുക്കിയ പഠനോത്സവം കുട്ടികൾക്ക് നവ്യാനുഭവമായി. ബലൂണുകളും സമ്മാനപ്പൊതികളും സ്വീകരിച്ച് കുട്ടികൾ പാട്ടുപാടിയും കഥ പറഞ്ഞും പ്രവേശനം ഉത്സവമാക്കി. സ്കൂളിലെ അധ്യാപകരും, താമരശ്ശേരിയിലെ അന്വേഷകരും യാത്രികരും എന്ന സൗഹൃദ കൂട്ടായ്മയും, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും കുട്ടികൾക്ക് സമ്മാനങ്ങളും നോട്ടുബുക്കുകളും വിതരണം ചെയ്തു. രക്ഷിതാക്കൾക്കുള്ളബോധവൽക്കരണ ക്ലാസിന് രേഖ ടീച്ചർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ദിൽഷ ടീച്ചർ ,പിടിഎ പ്രസിഡണ്ട് ജസീർ, കെ പി നാസർ മാഷ്, നൗഷാദ് സി കെ , ഉസ്മാൻ, പ്രജീഷ്, ജോസ് ,ഷീജ ടീച്ചർ, ലൈല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post