തീരുമാനം എളുപ്പമായിരുന്നില്ലെന്നും ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. രണ്ട് മണ്ഡലങ്ങളും പ്രിയങ്കരമായിരുന്നു. രാഷ്ടീയം മറന്ന് വയനാട്ടിലെ ജനങ്ങൾ തനിക്ക് സ്നേഹം നൽകി. ഭൗതികമായി മാത്രമേ വയനാട് വിടുന്നുള്ളൂ. പ്രിയങ്ക വയനാടിന് യോജിച്ച സ്ഥാനാർത്ഥിയാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാടിനെ ഏറെ സ്നേഹത്തോടെ കാന്നുന്നുവെന്ന് പ്രിയങ്കയും പ്രതികരിച്ചു. റായ്ബറേലിയും വയനാടും ഒരുപോലെ പ്രിയങ്കരമാണ്. രാഹുലിന് നൽകിയ പരിഗണന വയനാട് തനിക്ക് നൽകുമെന്നാണ് കരുതുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.