അങ്കണവാടിക്ക് 3 സെന്റ് സ്ഥലം സൗജന്യമായി നൽകിയ ശങ്കരൻകുട്ടി, ലീല ശങ്കരൻകുട്ടി എന്നിവരെ പൊന്നാട അണിയിച്ചു മൊമെന്റോ നൽകി ആദരിച്ചു. അങ്കണ വാടി ടീച്ചർ മിനിതമ്പി സ്വാഗതവും വാർഡ് മെമ്പർ വള്ളി അധ്യക്ഷതയും വഹിച്ചു, മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ്, പത്താംം വാർഡ് മെമ്പർ സീന സുരേഷ്, സി ഡി എസ് മെമ്പർ തങ്കമണി, പുണ്യം ചാരിറ്റബിൾ പ്രസിഡന്റ് ബാബു നമ്പൂതിരി, വൈസ് പ്രസിഡന്റ് അമൃതദാസ് തമ്പി, ICDS ഓഫീസർ പുഷ്പ, ICDS സൂപ്പ ർവൈസർ ശ്രുതി, ALMSC മെമ്പർ രാജാഗോപാലൻ എന്നിവർ ആശംസയും ഹെല്പ്ർ അനിത നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് അങ്കണവാടി കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി