Trending

കലാപത്തിനൊടുവിൽ അവർ വിധിയെഴുതി, ഇനി വേണ്ട ബിജെപി; മണിപ്പൂരിൽ രണ്ടിടത്തും കോണ്‍ഗ്രസ്






ഉറ്റവരുടെ വിയോഗത്തിനിടയാക്കിയ, മാസങ്ങളോളം കത്തിപ്പടര്‍ന്ന കലാപത്തിനൊടുവില്‍ മണിപ്പൂര്‍ വിധിയെഴുതി. ഹിന്ദുത്വയ്‌ക്കെതിരെ സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ സീറ്റുകളും കോണ്‍ഗ്രസിന് നല്‍കിയാണ് മണിപ്പൂര്‍ തങ്ങളെ തിരിഞ്ഞു നോക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വിധിയെഴുതിയത്. ഇന്നര്‍ മണിപ്പൂര്‍ സീറ്റില്‍ 10,7082 ഭൂരിപക്ഷത്തില്‍ അങ്ക്‌മോജ ബിമല്‍ അകോയ്ജമും ഔട്ടര്‍ മണിപ്പൂരില്‍ ആല്‍ഫ്രഡ് കന്‍ഗം എസ് ആര്‍തൂറും 82,389 ഭൂരിപക്ഷത്തിലും വിജയിച്ചു. 26,0300 വോട്ടുകള്‍ നേടിയ ബിജെപി സ്ഥാനാര്‍ത്ഥി തൗനാജം ബസന്ത കുമാര്‍ സിങ്ങിനെ 36,7382 വോട്ടുകള്‍ നേടിയാണ് അങ്ക്‌മോജ തോല്‍പ്പിച്ചത്. 29,4276 വോട്ടുകള്‍ കരസ്ഥമാക്കിയ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ കച്ചുയി ടിമോതി സിമികിനെയാണ് 37,6665 വോട്ടുകള്‍ നേടി ആല്‍ഫ്രഡ് പിന്നിലാക്കിയത്.

കഴിഞ്ഞ വര്‍ഷം മെയ് മൂന്നിനായിരുന്നു മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി വിഭാഗത്തിലുള്ളവരെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച മണിപ്പൂര്‍ കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കലാപം ആരംഭിച്ചത്. ഒരു വര്‍ഷം നീണ്ട സംഘര്‍ഷം 220ലധികം ആളുകളുടെ ജീവനാണ് അപഹരിച്ചത്. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.

Post a Comment

Previous Post Next Post