Trending

‘ഇനി മത്സരിക്കാനില്ല, പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കും, കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലും ഇനി പങ്കെടുക്കില്ല’; പാർട്ടിക്കെതിരെ കെ മുരളീധരൻ






തൃശൂരിലെ കനത്ത തോൽവിക്ക് പിറകെ പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമെന്ന വെളിപ്പെടുത്തലുമായി കെ മുരളീധരൻ. ഇനി മത്സരിക്കാനില്ലെന്നും, കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലും ഇനി പങ്കെടുക്കില്ലെന്നും, വെറുമൊരു പ്രവർത്തകൻ മാത്രമാണ് ഇനിയെന്നും കെ മുരളീധരൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.


‘കേരളത്തിൽ പ്രധാന മുണണികൾക്കൊപ്പം ബിജെപിയുടെയുടെ സാന്നിദ്ധ്യം വർധിച്ചത് കരുതലോടെ കാണണം. ന്യൂനപക്ഷ വോട്ടുകളിൽ ഉണ്ടായ വിള്ളൽ ആണ് ബിജെപിക്ക് നേട്ടമുണ്ടായത്. തൃശൂരിൽ യുഡിഎഫിന്റെ കണക്കു കൂട്ടൽ പാളിപ്പോയി. വ്യക്തിയെയോ നേതാക്കളെയോ കുറ്റപ്പെടുത്തില്ല. ബൂത്തു തല പ്രവർത്തനത്തിൽ യുഡിഎഫ് പരാജയപ്പെട്ടു. ഇനിയൊരു മത്സരത്തിന് ആലോചനയില്ല’, മുരളീധരൻ പറഞ്ഞു

‘പൊതുരംഗത്തു നിന്ന് തൽക്കാലം വിട്ടു നിൽക്കും. തനിക്കു വേണ്ടി പ്രചരണത്തിന് നേതാക്കൾ ആരും വന്നില്ല. തൃശൂരിൽ ഇനി ചെറുപ്പക്കാർ വരട്ടെ. സംഘടനാ സംവിധാനം വളരെ പ്രയാസത്തിലാണ്. ഞാൻ മത്സരിച്ച മണ്ഡലത്തിൽ തന്നെ ബി ജെ പി അക്കൗണ്ട് തുറന്നതിൽ വിഷമമുണ്ട്. എന്നും കോൺഗ്രസുകാരൻ ആയിരിക്കും. സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരും’, മുരളീധരൻ വ്യകത്മാക്കി.

Post a Comment

Previous Post Next Post