താമരശ്ശേരി:
താമരശ്ശേരി - ബാലുശ്ശേരി റോഡിൽ ബിഷപ് ഹൗസിന് സമീപം സ്കൂട്ടറിൽ ബുള്ളറ്റ് ഇടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു.
സ്കൂട്ടർ യാത്രിക താമരശ്ശേരി മൂന്നാംതോട് ഷൈജുവിൻ്റെ ഭാര്യ ബിന്ദു, ബുള്ളറ്റ് യാത്രക്കാരായ ബാലുശ്ശേരി കനാലൂർ ഏഴുകണ്ടി സ്വദേശികളായ മുഹമ്മദ് ഷാൻ, ഇഷാം എന്നിവർക്കാണ് പരുക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശ്രുശൂഷ നൽകിയ ശേഷം മൂന്നു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലുശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റ് എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം.
രാത്രി 9.30 ഓടെയായിരുന്നു സംഭവം.
