അമ്പലവയൽ:
അമ്പലവയൽ-ചുള്ളിയോട് പാതയിൽ ബൈക്ക് നിയന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
അമ്പലവയൽ ടൗണിലെ വ്യാപാരി റെസ്റ്റ്ഹൗസ് നെടുമ്പള്ളിമ്യാലിൽ രവീന്ദ്രന്റെ മകൻ ദിപിൻ [24] ആണ് മരിച്ചത്.
അമ്പലവയൽ ബെവ്കോ ഔട്ലറ്റിനു സമീപം ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം. ഉടൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
മാതാവ്: ജിഷ. സഹോദരങ്ങൾ: ദീപക്, ദിവ്യശ്രീ.