Trending

കെടവൂർ എം എം എ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം






താമരശ്ശേരി:കെടവൂർ എം എം എ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
 താമരശ്ശേരി,കെടവൂർ എം എം എ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം ഒന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റയാൻ സ്കൂൾ മുറ്റത്ത് പ്ലാവിൻ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികളും ചേർന്ന് തയ്യാറാക്കിയ പൂമരം എന്ന മാഗസിൻ പിടിഎ പ്രസിഡണ്ട് ജസീർ കെ പി പ്രകാശനം ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വെൽഫെയർ സൊസൈറ്റി താമരശ്ശേരി മന്ദാര വിത്തുകൾ വിതരണം ചെയ്തു.  HM ദിൽഷ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. രേഖ ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിസ്ഥിതി ദിന പാട്ടുകൾ  ക്വിസ് മത്സരം വീഡിയോ പ്രദർശനം എന്നിവയും നടന്നു

Post a Comment

Previous Post Next Post