പുതുപ്പാടി കൈതപ്പൊയിൽ ചെമ്പ്രംപറ്റ ജാനകി (75) ക്കാണ് വെട്ടേറ്റത്.
മാതാവുമായുള്ള തർക്കത്തിലും, പിടിവലിയിലും ആദ്യം കൈക്ക് വെട്ടേൽക്കുകയും, പിന്നീട് ശക്തമായി ഉന്തിയപ്പോൾ കട്ടിൽ കാലിൽ തലയടിച്ച് ആഴത്തിൽ മറിവേൽക്കുകയുമായിരുന്നു.
മൂത്ത മകൻ ബാബുവാണ് മാതാവിനെ വെട്ടിയത്.ഇവർ തമ്മിൽ ഏറെക്കാലമായി കുടുംബവഴക്ക് തുടന്നുണ്ട്.
ജാനകിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 9 മണിയോടെയാണ് സംഭവം.