Trending

ജീവനക്കാരന് കുത്തേറ്റ സംഭവം;ബാറിൻ്റെ പ്രവർത്തനം നിർത്തിവെച്ചു




oതാമരശ്ശേരി: താമരശ്ശേരി ചുങ്കം ഹസ്തിനപുരി ബാറിലെ ജീവനക്കാരനായ ബിജുവിന് കുത്തേറ്റ സംഭവത്തിൽ പ്രതിയെ തിരിച്ചറിയാൻ സാധിച്ചില്ല.

 താമരശ്ശേരി സിഐ പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് ബാറിലെ CCtv ദൃശ്യങ്ങൾ പരിശോധിച്ചു.
പ്രശ്നമുണ്ടായ ലോക്കൽ ബാറിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ പോലീസ് നിർദ്ദേശം നൽകി. ഈ ഭാഗത്ത് രക്തം ചിതറിക്കിടക്കുന്നത് കാരണം ശാസ്ത്രീയ പരിശോധനടത്തുന്നതിനായാണ് പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശിച്ചത്.

ഇന്ന് ഉച്ചക്ക് മുന്നു മണിയോടെയായിരുന്നു ബാർ ജീവനക്കാരനായ ബിജുവിന് കുത്തേറ്റത്, കഴുത്തിൽ 15 cm നീളത്തിലുള്ള മുറിവുണ്ട്.

Post a Comment

Previous Post Next Post