Trending

പറമ്പിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു





കോഴിക്കോട് കല്ലായി പാലത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു.മലാപറമ്പ് സ്വദേശി മുഹമ്മദ് കോയയുടെ പുത്തൻ കാറാണ് കത്തി നശിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.
തീ കണ്ട ഉടൻതന്നെ
വെള്ളിമാടുകുന്ന് ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചു.
ഫയർ യൂണിറ്റ് സ്ഥലത്തെത്തി
തീ നിയന്ത്രണ വിധേയമാക്കുമ്പോഴേക്കും കാറിൻ്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചിരുന്നു.
പുതിയ കാർ ആയതുകൊണ്ട് തന്നെ
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
സാധാരണ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീ പിടിക്കുന്നതാണ്പതിവ്.
എന്നാൽ പുതിയ കാറും നിർത്തിയിട്ട അവസ്ഥയിലും ആയതുകൊണ്ട് തന്നെ
തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് പോലീസും ഫയർ യൂണിറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബീച്ച് അഗ്നി ശമനസേന ഓഫീസിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ കലാനാഥൻ,
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബാലു മഹേന്ദ്ര, എൻ ബിനീഷ്, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ 
വി നിധിൻ, 
 അനീഷ് പ്ലാസിഡ്,
 കെ പി ബാലൻ, 
കെസി സിനീഷ്, ഹോം ഗാർഡ് മാരായ അജയകുമാർ, മനോജ്, രാജേന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിലാണ്
തീ നിയന്ത്രണ
വിധേയമാക്കിയത്.

Post a Comment

Previous Post Next Post