Trending

ഹർഷാദിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയത് 10 അംഗ സംഘം, 2 പേർ കസ്റ്റഡിയിലെന്ന് സൂചന; മൊഴിയെടുത്ത് പൊലീസ്




ഹർഷാദിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയത് മൂന്നു വാഹനങ്ങളിലായി എത്തിയ 10 അംഗ സംഘം, 2 പേർ കസ്റ്റഡിയിലെന്ന് സൂചന; മൊഴിയെടുത്ത് പൊലീസ്





താമരശ്ശേരി:  താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ അടിവാരത്തു  നിന്ന് മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ 10 അംഗ സംഘമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് സൂചന. ഒരു ഇന്നോവയിലും, ഒരു i 10 കാറിലും, ഒരു മിനിലോറിയിലുമായി എത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിൽ. ഹർഷദ് സഞ്ചരിച്ച കാറിന് മുന്നിൽ മിനിലോറി കുറുകെയിട്ട് തടസ്സം സൃഷ്ടിച്ചാണ് പിടിച്ചിറക്കിയത്.


തുടർന്ന് ഹർഷദിനെ പാർപ്പിച്ചത് വൈത്തിരിയിലെ ഒരു റിസോട്ടിലായിരുന്നു. ഈ സ്ഥലം പോലീസ് കണ്ടെത്തും എന്ന് മനസ്സിലാക്കിയ സംഘം ഒരു കാറിൽ കയറ്റി ഹർഷാദിനെ വൈത്തിരിയിൽ ടൗണിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന് KSRTC ബസ്സിൽ കയറി അടിവാരത്തെത്തി.അടിവര ത്ത് കാത്തു നിന്നിരുന്ന പോലീസ് ഹർഷാദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി.തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ച് പ്രാഥമിക മൊഴി രേഖപ്പെടുത്തി.

തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിടുകയായിരുന്നു. ഇന്നലെ രാത്രി 8.45 ഓടെ ആണ് ഹർഷാദ് ഉപ്പയുടെ ഫോണിലേക്ക് കടക്കാരൻ്റെ ഫോണിൽ നിന്നും വിളിച്ചത്.

 വൈത്തിരിയിൽ ഇറക്കി വിട്ടെന്ന് ഉപ്പയെ ഹര്‍ഷാദ് ഫോണിലൂടെ അറിയിക്കുകയായിരുന്നു. കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല. മകനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് ഹർഷാദിന്റെ മാതാപിതാക്കൾ പ്രതികരിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്ന് അച്ഛൻ അലി പറഞ്ഞു. വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പരിചയമില്ലാത്ത നമ്പറിൽ നിന്ന് വിളിക്കുന്നത്. വൈത്തിരിയിൽ ഇറക്കിവിട്ടെന്നും പറ‍ഞ്ഞു. അടിവാരത്തിലേക്ക് വണ്ടി കയറാൻ മകനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അച്ഛൻ പറഞ്ഞു

ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഇന്ന് വൈകിട്ടോടെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. താമരശ്ശേരി ഡിവൈഎസ്‍പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയവര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. താമരശ്ശേരി, കാക്കൂര്‍, കൊടുവള്ളി, മുക്കം എന്നീ സ്റ്റേഷനുകളിലെ സിഐമാരും 11 പൊലീസുകാരും അന്വേഷണ സംഘത്തിലുണ്ട്. ഹ‍‍ര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവം മാധ്യമങ്ങൾ വാര്‍ത്ത നല്‍കിയതിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് ഹര്‍ഷാദിനെ സംഘം ഉപേക്ഷിച്ചുവെന്ന വിവരവും പുറത്തുവരുന്നത്.

സംഭവത്തില്‍ നേരത്തെ യുവാവിന്‍റെ കുടുംബ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കൽ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിയിൽ നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. തട്ടിക്കൊണ്ടുപോയ സംഘം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. .

സാമ്പത്തിക ഇടപാടിനെ തുടർന്നാണ് ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ കാർ പോലീസ് കസ്റ്റഡിയിലുള്ള ഒരു പ്രതിയുടെ വീടിനു സമീപത്തു നിന്നും ഞായറാഴ്ച കണ്ടെത്തിയിരുന്നു. കാറിന്‍റെ മുൻ​ഗ്ലാസ് തകർത്ത നിലയിലായിരുന്നു. 

മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചവർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം വ്യക്തമാക്കി. 



രാത്രി മെഡിക്കൽ കോളേജിൽ എത്തി സി ടി സ്കാൻ എടുത്ത ശേഷം രാവിലമജിസ്ട്രേട്രേന് മുന്നിൽ ഹാജരാക്കും, പിന്നീട് തെളിവെടുപ്പിനായി വൈത്തിരിയിലേക്ക് കൊണ്ടു പോകും,

Post a Comment

Previous Post Next Post