കാണാതാകുമ്പോള്‍ കലയ്ക്കു 27 വയസായിരുന്നു. കുറ്റകൃത്യം നടന്നെന്ന വിവരം പൊലീസിനു ലഭിച്ചത് രണ്ടുമാസം മുന്‍പ് ഊമക്കത്തിലൂടെയാണ്. തഹസില്‍ദാരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. സെപ്റ്റിക് ടാങ്ക് പൊളിക്കാന്‍ ആരംഭിച്ചു. വീട് പിന്നീടു പുതുക്കിപ്പണിതിരുന്നു. എന്നാല്‍ ശുചിമുറി പൊളിച്ചില്ല. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ വാസ്തു പ്രശ്നമെന്ന് മറുപടി പറഞ്ഞു. കലയുടെ ഭര്‍ത്താവ് ഇപ്പോള്‍ വിദേശത്താണ്
