Trending

കൊടുവള്ളി ഹയർ സെക്കൻ്ററി സ്കൂളിൽ റാഗിംങ്ങ്: പോലീസ് കേസെടുത്തു, വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.


കൊടുവള്ളി ഹയർ സെക്കൻ്ററി സ്കൂളിൽ റാഗിംങ്ങ്: പോലീസ് കേസെടുത്തു, വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.


കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിലുണ്ടായ റാഗിംങിൽ 4 വിദ്യാർഥികൾക്ക് പരിക്ക്. കോമ്പസ് കൊണ്ട് കുത്തേറ്റ് വിദ്യാർഥിയുടെ  കഴുത്തിലും, മുതുകിലും പരു ക്കേറ്റു. വടി കൊണ്ടുള്ള അടിയിൽ  രണ്ടു വിദ്യാർത്ഥികളുടെ കൈയുടെ എല്ല് ഒടിഞ്ഞു.

പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളുമാണ് റാ​ഗിം​ങിന്റെ പേരിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞയാഴ്ച റാഗിംങുമായി ബന്ധപ്പെട്ട് 5 പ്ലസ്ടു വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കാണ് പരുക്കേറ്റത്. ഇന്നലെ സസ്പെപൻഷനിലായ വിദ്യാർത്ഥികളുടെ സുഹൃത്തുക്കളായ +2 വിദ്യാർത്ഥികളാണ് ആക്രമത്തിന് പിന്നിൽ..

പരുക്കേറ്റ  +1 കമ്പ്യൂട്ടർ കൊമേഴ്സ് വിദ്യാർത്ഥികളായ
മുഹമ്മദ് ആദിൽ, സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ, ബിഷിർ എന്നിവരുടെ പരാതിയിൽ അക്രമത്തിൽ പങ്കാളികളായ +2 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.

വിദ്യാർത്ഥികളെ അക്രമിച്ച് സാരമായി പരുക്കേൽപ്പിച്ച രണ്ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻ്റ് ചെയ്തു, കഴിഞ്ഞ ദിവസം 5 പേരെ സസ്പെൻ്റ് ചെയ്തിരുന്നു, ഇതോടെ സസ്പെൻഷനിലായവരുടെ എണ്ണം 7 ആയി. ഇന്ന് ഉച്ചയോടെ സ്കൂളിൽ ആൻറി റാഗിംങ്ങ് കമ്മിറ്റി യോഗം ചേർന്ന ശേഷം കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കും.ഇതിനിടെ വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പളിന് നൽകിയ പരാതി പോലീസിന് കൈമാറി.


Post a Comment

Previous Post Next Post