താമരശ്ശേരി:താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി വെട്ടി പ്പൊളിച്ച റോഡുകൾ എത്രയും വേഗം സഞ്ചാര യോഗ്യമാക്കുന്നതിന് പഞ്ചായത്ത് അംഗങ്ങൾ മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എം എൽ എ യുടെ നേതൃത്വത്തിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.
കാലാവസ്ഥ അനുകൂലമായാൽ നിയമസഭാ സമ്മേളനം കഴിയുന്ന മുറക്ക് പണി പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൗദ ബീവി , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അയ്യൂബ് ഖാൻ , അഡ്വ. ജോസഫ് മാത്യു മജ്ഞിത കുറ്റ്യാക്കിൽ , മെമ്പർമാരായ എ.പി. മുസ്തഫ, അബ്ദുൽ അസീസ്,യൂവേഷ്.ഖദിജാ സത്താർ, അനിൽ മാസ്റ്റർ, വി.എം വള്ളി,റംല ഖാദർ, ആയിഷാ മുഹമ്മദ് , ബുഷ്റ അഷ്റഫ് ആർഷ , ഷംഷിദ ശാഫി. ഫസീല ഹബീബ് മുതലയാവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.
