Trending

പുതുപ്പാടിയിൽ കഞ്ചാവ് വേട്ട; രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ.






താമരശ്ശേരി: പുതുപ്പാടി എലോക്കരയിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ 1.81 കിലോഗ്രാം കഞ്ചാവ് പിടികൂടി.

നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ 2.30 ന് താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.സംഭവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ ഗണേഷ് റാവത്ത് (33), ടിലു സാഹുവയ(28) എന്നിവരെ അറസ്റ്റു ചെയ്തു.

താമരശ്ശേരി ഇൻസ്പെക്ടർ കെ ഒ പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മൂന്ന് ദിവസം മുമ്പ് ഒറീസയിൽ നിന്നും തിരിച്ചെത്തിയവരാണ് ഇവർ.


Post a Comment

Previous Post Next Post