Trending

കുന്ദമംഗലം ടൗണില്‍ നിന്ന് 20 ഗ്രാം എംഡിഎംഎ പിടികൂടി;കൊടുവള്ളി സ്വദേശി അറസ്റ്റിൽ







കുന്ദമംഗലം: കുന്ദമംഗലം ടൗണില്‍ നിന്ന് 20 ഗ്രാം എംഡിഎംഎ പിടികൂടി. സ്‌കൂട്ടറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. കൊടുവള്ളി ചോലക്കര ഇമ്പിച്ചഹമ്മദിന്റെ മകന്‍ ബാബുമോന്‍ അഫ്സല്‍ ആണ് പിടിയിലായത്. പെരിങ്ങളം എംഎല്‍എ റോഡിലെ മുന്‍ഭാഗത്തെ ഒരു സ്ഥാപനത്തിന്റെ പാര്‍ക്കിങ്ങില്‍ നിന്നാണ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ അരുണ്‍, വിജേഷ്, ഡാന്‍സാഫ് സംഘത്തിലെ എസ് ഐ മനോജ് ഇളയിടത്ത്, ലതീഷ്, സരുണ്‍കുമാര്‍ ,ഷിനോജ്, അതുല്‍, ദിനീഷ്, മഷ്ബൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി മുന്‍പും കഞ്ചാവ് കേസിലെ പ്രതിയാണ്.

Post a Comment

Previous Post Next Post