Trending

കോട്ടയത്ത് സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു; 40 ഓളം പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം




കോട്ടയം: തലയോലപ്പറമ്പിന് സമീപം വെട്ടിക്കാട്ടുമുക്കിൽ സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു. അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മുഴുവൻ പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. 

എറണാകുളം - കോട്ടയം റൂട്ടിൽ ഓടുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേറ്റെന്ന് വൈക്കം എംഎൽഎ സികെ ആശ പറഞ്ഞു. പരിക്കേറ്റ മുഴുവൻ പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ചികിത്സിക്കാൻ മെഡിക്കൽ കോളേജിൽ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും സികെ ആശ അറിയിച്ചു. 

Post a Comment

Previous Post Next Post