താമരശ്ശേരി: കൈതപ്പൊയിൽ വളളിയാട് ആനോറ യുണ്ടായ ഉരുൾപൊട്ടലിൽ പശു ഫാം തകർന്നു.അഞ്ചു പശുക്കൾ മണ്ണിനടിയിൽ, ആനോറ അബ്ദുറഹ്മാൻ്റെ പശുക്കളാണ് മണ്ണിനടിയിൽപ്പെട്ടത്. കൈതപ്പൊയിൽ വള്ളിയാട് റോഡ് ആനോറ ഭാഗത്ത് 200 മീറ്ററോളം റോഡ് തകർന്നു.റബർ മരങ്ങളും കാർഷിക വിളകളും നശിച്ചു. വൈദ്യുതി പോസ്റ്റുകൾ തകർന്നു, സമീപത്തെ രണ്ടു വീടുകളിലേക്ക് മണ്ണ് ഒലിച്ചുചാടി, നിർമ്മാണത്തിലിരിക്കുന്ന ആനോ പ്രകാശൻ്റെ വീടിനു മീതെ മണ്ണിടിഞ്ഞു വീണു. രാത്രി രണ്ടു മണിയോടെയായിരുന്നു ഉരുൾപൊട്ടൽ.
