Trending

ചുരം വഴി ഗതാഗതത്തിന് നിയന്ത്രണം;ഇടിഞ്ഞ മണ്ണ് നീക്കം ചെയ്തു.ഈങ്ങാപ്പുഴയിലും, നെല്ലാംങ്കണ്ടിയിലും റോഡിൽ വെള്ളക്കെട്ട്.




താമരശ്ശേരി:ചുരം ഏട്ടാം വളവിന് മുകളിൽ ഇന്നു പുലർച്ചെ ഇടിഞ്ഞു വീണ മണ്ണ് ഫയർഫോഴ്സും, സന്നദ്ധ പ്രവർത്തകരും ചേർന്ന് നീക്കം ചെയ്ത്.

മേപ്പാടി ദുരന്ത പശ്ചാത്തലത്തിൽ പരുക്കേറ്റവരെ മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടതിനാലും, രക്ഷാപ്രവർത്തനത്തിനായുള്ള യന്ത്രസാമിഗ്രികൾ വയനാട്ടിലേക്ക് കൊണ്ടു പോകേണ്ടതിനാലും വാഹനങ്ങൾക്ക് താമരശ്ശേരി ചുരം വഴി താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ. അനാവശ്യ യാത്രക്കാർ ചുരം കയറരുതെന്ന് അധികൃതർ പറഞ്ഞു.

നെല്ലാംങ്കണ്ടിയിലും, ഈങ്ങാപ്പുഴയിലും റോഡിൽ വെള്ളം കയറിയത് കാരണം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post