താമരശ്ശേരി:
താമരശ്ശേരിയിലെ മൂന്നു സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതികൾ പോലീസ് പിടിയിൽ. താമരശ്ശേരി DYSP യുടെ നേതൃത്വത്തിലുള്ള ക്രൈം സ്കോഡ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻഡ്രൽ പോലീസാണ് പ്രതികളെ പിടികൂടിയത്.
താമരശ്ശേരിയിലെ ലാവണ്യ ഇ പ്ലാസ, മൈക്രോ ലാബ്, സെൻട്രിയൽ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നായി 5 മൊബൈൽ, ഒരു ടാബ്, ഒരു ടോർച്ച്, ഒരു ട്രിമ്മർ, രണ്ടു ലക്ഷത്തി പന്ത്രണ്ടായിരം രൂപ എന്നിവയാണ് കവർന്നത്.
കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് കീഴ് മoത്തിൽ മുഹമ്മദ് തായിഫ് (22), ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി ഗോകുൽ , ചേളന്നൂർ ഉരുളു മല ഷാഹിദ് എന്ന ഷാനു (20), ചക്കുംകടവ് അമ്പലത്താഴം എം.പി ഫാസിൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്.പ്രതികളെ എറണാകുളത്തു നിന്നും താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കും.കഴിഞ്ഞ പന്ത്രണ്ടാം തിയ്യതി പുലർച്ചെയായിരുന്നു കവർച്ച.
