Trending

നഗ്‌ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസില്‍ വിദേശത്തായിരുന്ന കൈതപ്പൊയിൽ സ്വദേശിയെ പിടികൂടി, പരാതി വ്യാജമെന്ന് ബന്ധുക്കൾ.




മേപ്പാടി: യുവതിയുടെ നഗ്‌ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസില്‍ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി.

പുതുപ്പാടി കൈതപ്പൊയില്‍, ചീരത്തടത്തില്‍ വീട്ടില്‍ ആഷിക്ക്(29)നെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മേപ്പാടി പോലീസ് പിടികൂടിയത്.

ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം, ഇയാള്‍ എത്തിയ വിവരം എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി.


എന്നാൽ പരാതിക്കാരിക്കാരി പ്രതിയുടെ മുൻ ഭാര്യയായിരുന്നെന്നും, വൈരാഗ്യം തീർക്കാനായി പോലീസിൽ വ്യാജ പരാതി നൽകുകയായിരുന്നെന്നും, വിദേശത്തായതിനാൽ ആഷിഖിന് കോടതിയിൽ ഹാജരായി ജാമ്യം ഇറങ്ങാൻ പറ്റാതിരുന്നത് കൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടിപ്പിച്ചിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു

Post a Comment

Previous Post Next Post