Trending

കല്‍പ്പറ്റ ബൈപ്പാസില്‍ മണ്ണിടിഞ്ഞു






കൽപ്പറ്റ ബൈപ്പാസില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം. ബൈപ്പാസിന് മുകളിലുള്ള മലയില്‍ ഉരുള്‍പൊട്ടിയതായാണ് സംശയം. ചെളിയും വെള്ളവും റോഡിലേക്ക് ഇറങ്ങിയിരിക്കുകയാണ്. റോഡ് പൂർവസ്ഥിതിയിൽ ആക്കാൻ ശ്രമം തുടരുകയാണ്. അതേസമയം വയനാട്ടിൽ മഴ ശക്തമാണ്. ഇന്നലെ രാത്രിയിലും മിക്കയിടങ്ങളിലും മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ആശങ്കയുണ്ട്. വയനാട് അടക്കം അഞ്ച് ജില്ലകളില്‍ ഓറഞ്ച്  അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

Post a Comment

Previous Post Next Post