Related news
ഈങ്ങാപ്പുഴയിൽ നിന്നും കോഴിക്കോട് പറമ്പിൽ ബസാർ, ഒടിപുനത്തു വീട്ടിൽ ഹർഷാദിനെ തട്ടിക്കൊണ്ടു പോയ കേസിലെ
നാലു പ്രതികളെ കോഴിക്കോട് റൂറൽ എസ് പി. ഡോ.അർവിന്ദ് സുകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
താമരശ്ശേരി അമ്പായത്തോട് മലയിൽ ഓന്ത് അൽഷാജ് എന്ന അൽഷാജ് (27)അമ്പയത്തോട് അറമുക്ക് വീട്ടിൽ മാക്രി ജെനീസ് എന്ന ജെനീസ്(24),
കൊടുവള്ളി വാവാട്,പുത്തൻ വീട്ടിൽ ജാബിർ, (35)വാവാട്,കണ്ണി പൊയിൽ നവാസ് കെ.പി, (26)എന്നിവരെയാണ്
ഇന്ന് പുലർച്ചെ വൈത്തിരി വെച്ച് താമരശ്ശേരി ഡി വൈ എസ് പി. പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി പന്ത്രണ്ടര മണിക്കാണ് ഹർഷാദ് ഭാര്യവീട്ടിൽ നിന്നും ഈങ്ങാപ്പുഴയിലേക്ക് കാറിൽ പുറപ്പെട്ടത്.
പിറ്റേ ദിവസം ഉച്ചയായിട്ടും വീട്ടിൽ എത്താത്തതിനെ
തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിനിടെ അമ്പയത്തോട് പോക്കറ്റ് റോഡിൽ നിന്നും ഹർഷാദിന്റെ കാർ ഗ്ലാസുകൾ പൊട്ടിതകർന്ന നിലയിൽ കണ്ടെത്തി.
ഹർഷാദിന്റെ ബന്ധുക്കളുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോൺ വിളികൾ വരാൻ തുടങ്ങി.ഗൾഫിലുള്ള മുഹമ്മദ് സൽമാൻ എന്നാളുൾപ്പെട്ട കുഴൽപണ സംഘം പല തവണയായി ലക്ഷങ്ങൾ ഹർഷാദിന്റെയും മറ്റും പേരിലുള്ള അക്കൗണ്ടിലേക്കു നിക്ഷേപിച്ചിരുന്നു.അപ്പോൾ തന്നെ ബാങ്കിൽ നിന്നും കുഴൽപ്പണസംഘങ്ങൾ പിൻവലിക്കുകയും ചെയ്യും. അതിൽ പത്തു ലക്ഷം രൂപ ഹർഷാദും സംഘവും ചേർന്ന് തിരിച്ചു നൽകാത്തത്തിനെ തുടർന്ന് മധ്യസ്‌ഥന്മാർ ഇടപ്പടുകയും ചെയ്തിരുന്നു.പണം കിട്ടാത്തതിന്റെ തുടർന്നാണ് സൽമാനും സംഘവും തട്ടി കൊണ്ട് പോകൽ
ആസൂത്രണം ചെയ്തത്.
ഭാര്യ വീട്ടിൽ നിന്നും കാറിൽ ഇറങ്ങിയ ഹർഷാദിന്റെ കാറിന് ഐ ട്വന്റി, ഇന്നോവ കാറിലും മിനി ലോറിയിലുമായി വന്ന പ്രതികൾ മുന്നിലും പിന്നിലും
ബ്ലോക്കിട്ട് നിർത്തിച്ചു പിടികൂടുകയായിരുന്നു.
പുലർച്ചെ വരെ അമ്പയത്തോടുള്ള ഒഴിഞ്ഞ പറമ്പിൽ വെച്ചും പിന്നീട് വയനാട് ചുണ്ടേൽ ഉള്ള റിസോർട്ടിലും എത്തിച്ചു പണം തിരികെ ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിക്കുകയും
പതിനഞ്ചാം തിയ്യതി വരെ തടങ്കലിൽ വെക്കുകയുമായിരുന്നു. പണത്തിനും വേണ്ടി പ്രതികൾ ഹർഷാദിനെ കൊണ്ട് ബന്ധുക്കളെ ഫോണിൽ വിളിപ്പിക്കുന്നുണ്ടായിരുന്നു.
ആദ്യദിവസങ്ങളിൽ ഹർഷാദിന്റെ ബന്ധുക്കൾ പോലീസിന് ഹർഷാദിന്റെ പണമിടപാടുകളെ പറ്റി ക്രത്യമായ വിവരം നൽകിയില്ലെങ്കിലും പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഹർഷാദും സുഹൃത്തുക്കളും ബാങ്കിൽ നിന്നും പണമിടപാടുകൾ
നടത്തിയതായി ബന്ധുക്കൾ വിവരം നൽകുന്നത്.
തുടർന്ന് താമരശ്ശേരി ഡി.വൈ.എസ് പി, പി. പ്രമോദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആദ്യം മലപ്പുറം എടരിക്കോട് വെച്ച് അൽഷാജിനെ പിടികൂടുന്നത്.
അൽഷാജിനെയും കൊണ്ട് ഹർഷാദിനെ തടവിൽ പാർപ്പിച്ച ചുണ്ടേലുള്ള റിസോർട്ടിലേക്കു എത്തുന്നതിനിടെ പ്രതികൾ ഹർഷാദിനെ തിങ്കളാഴ്ച ഏഴര മണിയോടെ വൈത്തിരിയിൽ എത്തിച്ചു വിട്ടയക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈത്തിരിയുള്ള
ലോഡ്ജിൽ . നിന്നും മറ്റു മൂന്ന് പ്രതികളെയും
പിടികൂടുന്നത്.
കുഴൽ പണമിടപാടുകാരനായ താമരശ്ശേരി,കാരാടി മുഹമ്മദ് സൽമാന്റെ സുഹൃത്തുക്കളാണ് ഇപ്പോൾ പിടിയിലായ നാലു പ്രതികൾ. കേസിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ട്.
പിടിയിലായ അൽഷാജ് രണ്ടാഴ്ച മുൻപ് കർണ്ണാടകയിലെ മടിക്കേരി ജയിലിൽ നിന്നും മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്.
ഇയാൾ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പോക്സോ കേസിലും പ്രതിയാണ്.
ജാബിർ താമരശ്ശേരിയിലും കൊടുവള്ളിയിലും മയക്കുമരുന്ന് കേസിലും, പോക്സോ കേസിലും,അടിപിടികേസിലും പ്രതിയാണ്.
നവാസ് ആന്ധ്രാപ്രദേശിലും കേരളത്തിലും നാലോളം മയക്കുമരുന്ന് കേസിലും അടിപിടി കേസിലും പ്രതിയാണ്.
ജെനീസും മയക്കുമരുന്നു കേസിൽ പ്രതിയാണ്.
പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.
മുഖ്യപ്രതി സൽമാന്റെ പല ബന്ധുക്കളും കേസിൽ പ്രതികളാണ്.ഇവരെല്ലാം ഒളിവിലാണ്.
താമരശ്ശേരി ഇൻസ്‌പെക്ടർ എ.സായൂജ് കുമാർ, എസ് ഐ ബിജു. ആർ.സി, സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, ബിജു. പി,, ഷിബിൽ ജോസഫ്,, എ.എസ്.ഐ വി.അഷ്‌റഫ്,സീനിയർ സി.പി.ഒ മാരായ എൻ.എം. ജയരാജൻ,, പി.പി.ജിനീഷ്,, കെ.കെ.അജിത്,,എം.അബ്ദുൽ റഫീഖ്,,കെ.കെ.രതീഷ്,,എ. രാകേഷ് എന്നിവരാണ് പോലീസ് ടീമിലുണ്ടായിരുന്നത്.
