Trending

തലപ്പെരുമണ്ണ ഗവ.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് തഹസിൽദാർ സന്ദർശിച്ചു.





കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ ഗവ.യു.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംപിൽ താമരശ്ശേരി താലൂക്ക് തഹസിൽദാർ എസ്.ഹരീഷ് താലൂക്ക് ഹെഡ്ക്വാർട്ടേർസ് തഹസിൽദാർ എൻ.സി.രതീഷ്, കൊടുവള്ളി വില്ലേജ് ഓഫീസർ നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ റവന്യൂ സംഘവും, നഗരസഭ ചെയർമാൻ അബ്ദു വെള്ളറ, നഗരസഭ കൗൺസിലർമാരായ വായോളി മുഹമ്മദ് മാസ്റ്റർ, വി.കെ.സിയ്യാ ലിഹാജി തുടങ്ങി ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ക്യാമ്പിൽ ആവശ്യമായ സൗകര്യങ്ങൾ വിലയിരുത്തുന്നതിനു വേണ്ടിയും നടപടി ക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടിയും യോഗം ചേർന്നു. ഏകദേശം 20 കുടുംബങ്ങളെ ക്യാമ്പിൽ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post